JHL

JHL

എം.എസ്. മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം വായനദിന വരാഘോഷവും ഗ്രന്ഥാലയദിനവും ആചരിച്ചു

മൊഗ്രാൽ (www.truenewsmalayalam.com) : എം.എസ്. മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം വായനദിന വരാഘോഷവും ഗ്രന്ഥാലയദിനവും ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലാ പതാക അധ്യക്ഷൻ സിദ്ദിഖ് അലി മൊഗ്രാൽ ഉയർത്തി. തുടർന്ന് അക്ഷരദീപം തെളിച്ചു. കാസർകോട്‌ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി അധ്യക്ഷൻ സിദ്ദിഖ്അലി മൊഗ്രാൽ അധ്യക്ഷനായി. മാഹിൻ മാസ്റ്റർ, സെഡ്‌.എ. മൊഗ്രാൽ, എം.സി. അക്ബർ, എം.സി. കുഞ്ഞമ്മദ്, ബി.എൽ. അലി, നുഹ്‌മാൻ, സിദ്ദിഖ് റഹ്‌മാൻ, അഭിനവ്, ഹനീഫ, നിഹാൽ, മുഹാസ്, ലൈബ്രറി സെക്രട്ടറി ഫവാസ് ഇബ്രാഹിം, ലൈബ്രേറിയൻ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

No comments