JHL

JHL

റോഡ് ടു റെക്കോർഡ് - 2200 കിലോമീറ്റർ സഞ്ചരിച്ച് 22 പേർ



ആസാദിക അമൃത് മഹോത്സവ് ഭാഗമായി മോട്ടോർസൈക്കിൾ ടൂർർസ് അസോസിയേഷൻ നടത്തിയ "റോഡ് ടു റെക്കോർഡ് " റൈഡ് സെപ്റ്റംബർ നാലാം തിയതി ഇന്ത്യയുടെ തെക്കേ അറ്റം ആയ കന്യാകുമാരിയിൽ നിന്ന് തുടങ്ങി ഭൂമിശാസ്ത്ര പരമായി ഇന്ത്യയുടെ മധ്യ ബിന്ദു ആയ മദ്യപ്രദേശിലെ കരൗണ്ടിയിൽ സമാപിച്ചു. ഇന്ത്യയിൽ ആദ്യമായിയാണ് ഈ ഒരു വിഭാഗത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിന് വേണ്ടി ഒരു സംഘം പരിശ്രമിക്കുന്നത്.കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തി രണ്ടോളം റൈഡർസ് പങ്കെടുത്തു.

2200 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് എം.ടി.എ റൈഡർസ് ഈ ഒരു പര്യടനം പൂർത്തിയാക്കിയത്. 

കാസർഗോഡ് നിന്ന് ഫർഹാൻ ബെഡി പങ്കടുത്തു.

ഏറ്റവും പ്രായം കൂടുതലായ മോട്ടോർസൈക്കിൾ ടൂർർസ് അസോസിയേഷൻ പ്രസിഡന്റ്‌ കൂടി ആയ ജാക്ക്സൺ ഫെർണാണ്ട്‌സ് (59 വയസ്സ് )

ഏറ്റവും പ്രായം കുറഞ്ഞ വെക്തി ആയ രാഹുൽ c രാജ് (21 വയസ്സ് ) വ്യക്തികൾ ഉണ്ടായിരുന്നു. 

ഗ്രൂപ്പിലെ ഏക വനിതാ റൈഡർ ആയ ഷൈനി രാജ്‌കുമാർ പങ്കെടുത്തിരുന്നു.

No comments