JHL

JHL

ജല സംരക്ഷണ സന്ദേശ റാലിയും പ്രതിജ്ഞയും


മൊഗ്രാൽ പുത്തൂർ.: മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണത്തിന്റെ ആവശ്യകത, ജലം ജീവജലം , ജലചൂഷണത്തിന്റെ ദുരന്തഫലങ്ങൾ, ജലദുരുപയോഗം, അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, ഗാർഹിക ജലഉപയോഗത്തിൽ മിതത്വം പാലിക്കൽ, ജലം ജീവാമൃതം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ജലസംരക്ഷണസന്ദേശ റാലിയും പ്രതിജ്ഞ യും നടത്തി. കാസറഗോഡ് എം. എൽ. എ എൻ. എ. നെല്ലിക്കുന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

ഹെഡ്മാസ്റ്റർ എം. എൻ. രാഘവയുടെ അധ്യക്ഷതയിൽ പരിപാടിയിൽ പി. ടി. എ. പ്രസിഡന്റ്‌ മാഹിൻ കുന്നിൽ, കോർഡിനേറ്റർ മൂസ ബാസിത്ത്,ജലശ്രീ ക്ലബ്‌ കോർഡിനേറ്റർ ടി. വി. ജനാർദനൻ, മദർ പി. ടി. എ. പ്രസിഡന്റ് ഫൗസിയ,രഘു മാസ്റ്റർ മാജിത ടീച്ചർ, അരുൺ കുമാർ, ബജീഷ്. കെ. വി., അലി അക്ബർ, സൗമ്യ ടീച്ചർ, ഷുക്കൂർ. എൻ. എം, ശ്രേയ, അഞ്ജു, സുഹ, അഹ്സാം തുടങ്ങിയവർ നേതൃത്വം നൽകി.

No comments