JHL

JHL

അരക്കോടി രൂപയുടെ സ്വർണ്ണവുമായി മേൽപറമ്പ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ


കാസര്‍കോട്: 51.54 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മേല്‍പ്പറമ്പ് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഇന്നലെ ദുബായിയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ മേല്‍പ്പറമ്പിലെ എം.വി ഹുസൈനില്‍ (42) നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ കീഴില്‍ കൂത്തുപറമ്പ് എസി.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നടത്തിയ പരിശോധനയിലാണ് ഹുസൈന്‍ സ്വര്‍ണ്ണവുമായി പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പാസന്‍ജര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ നിന്നു പുറത്തിറങ്ങിയ യുവാവിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്യൂട്ട് കെയ്‌സിനുള്ളിലെ സൈഡ് ബീഡിംഗ് രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഒരു കിലോ വരുന്ന സ്വര്‍ണ്ണം മെര്‍ക്കുറി പുരട്ടിയ രീതിയിലാണ് ഒളിപ്പിച്ചത്. മെര്‍ക്കുറി പുരട്ടിയതോടെ സ്വര്‍ണ്ണത്തിന്റെ നിറം മാറി സാധാരണ ബീഡിങ്ങിന്റെ സ്റ്റീലിന്റെ നിറത്തിലായിരുന്നു. ഇത്തരത്തില്‍ ആകുമ്പോള്‍ സംശയം തോന്നില്ല. ഇതാണ് കസ്റ്റംസ് കണ്ടുപിടിക്കാതിരിക്കാന്‍ കാരണമായത്.

No comments