JHL

JHL

ഉപ്പളയിലെ അനധികൃത കെട്ടിട നിർമ്മാണം പൊളിച്ചു മാറ്റാൻ നോട്ടീസ് പതിപ്പിച്ച്‌ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌. വൈകി കിട്ടിയ നീതിയെന്ന് പൗരാവകാശ പ്രവർത്തകൻ മെഹ്മൂദ് കൈകമ്പ


ഉപ്പള: നീണ്ട പതിനാല് വർഷത്തെ നിയമ പോരാട്ടത്തിന് വിരാമം കുറിച്ച് അനധികൃത കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റാൻ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ഓംബുഡുസുമാൻ ജഡ്ജി ഗോപിനാഥിന്റെ കർശന നിർദേശം.

ഉപ്പള കൈകമ്പയിലെ

കെ. ജി. എൻ. അപാർട്മെന്റിൽ താമസിക്കുന്ന 38 ഫ്ലാറ്റ് ഉടമകൾക്കാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നോട്ടീസ് കൈമാറിയത്. പൗരാവകാശ പ്രവർത്തകനും, എൻ. സി. പി. മഞ്ചേശ്വരം മണ്ഡലം അധ്യക്ഷനുമായ മെഹ്മൂദ് കൈകമ്പയാണ് തന്റെ വീടിന്റെ മതിലിനോട് ചേർത്ത് വെച്ച് അശാസ്ത്രീയമായി പണിത കെട്ടിടത്തിനെതിരെ കോടതി കയറിയത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ അധികൃതർക്ക് മുൻപ് നൽകിയിരുന്നുവെങ്കിലും നീതി കിട്ടിയില്ല. ഇതേ തുടർന്നാണ് മെഹ്മൂദ് കോടതിയെ സമീപിച്ചത്.

തന്റെ വീടിന്റെ മതിലിനോട് ചേർത്ത് വെച്ച് ഒന്നര ഫീറ്റ് വിസ്ത്രിതിയിൽ രണ്ട് നിലകളിലായി ഭീമൻ കെട്ടിടം ഉയരുമ്പോൾ തന്നെ സ്ഥലയുടമ ടിമ്പർ മോണുവിനോട് പരാതി ഉന്നയിച്ചുവെങ്കിലും പരിഹാസ വാക്കുകൾ കൊണ്ട് അപമാനിച്ചു. ഈ കെട്ടിടത്തിൽ നിന്നും മാലിന്യങ്ങൾ ഒലിച്ചിറങ്ങി ദേശീയപാതയിലും, തന്റെ കിണറിലും ഒഴുകി വന്നതോടെ മലിനീകരണ ബോർഡും ഈ വിഷയത്തിൽ ഇടപെട്ടു.കിണർ മലിനമായി കുടിവെള്ളം വിലക്ക് വാങ്ങേണ്ടി വന്ന സാഹചര്യത്തിൽ പരാതിയുമായി പഞ്ചായത്തിനെ സമീച്ചുവെങ്കിലും ഗൗനിച്ചില്ല. ഇതേ തുടർന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ 38 ദിവസം സത്യാഗ്രഹമിരുന്നാണ് മാലിന്യ പ്രശ്നത്തിന് പരിഹാരമായത്. പരാതിയിൽ നിന്ന് പിന്മാറാൻ സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്ന് വ്യാജ പരാതി പോലീസിൽ നൽകി പീഡിപ്പിച്ചുവെങ്കിലും, കള്ളകേസാണെന്നു ബോധ്യമായതിനെ തുടർന്ന് പോലീസ് മെഹ്മൂദിനെ വിട്ടയക്കുകയായിരുന്നു. നാടിന്റെ പൊതു വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന മെഹമൂദിന്റെ ഈ നിയമ പോരാട്ടത്തിന്റെ വിജയാഹ്ലാദത്തിലാണ് നാട്ടുകാർ.

No comments