JHL

JHL

മാരക മയക്കുമരുന്നായ LSD സ്റ്റാമ്പ്‌, കഞ്ചാവ് എന്നിവയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന 3 യുവാക്കൾ പിടിയിൽ


ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന ആൻറി ഡ്രഗ് ക്യാമ്പയിൻ 'യോദ്ധാവ്' നോട്‌ അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തിൽ നടക്കുന്ന "ക്ലീൻ കാസറഗോഡ്" ഓപ്പറേഷന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ സി കെ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരകമയക്കുമരുന്നായ LSD സ്റ്റാമ്പ്‌, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് മുരളി (21) കളനാട്, അബ്ദുൾ ഖാദർ അസീം(23), കുഞ്ചത്തൂർ, മുഹമ്മദ്‌ യാസീൻ(20) ഉളിയത്തടുക്ക എന്നിവരെ പട്രോളിങ് നടത്തുകയായിരുന്ന ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യും സംഘവും അറസ്റ്റ് ചെയ്തു. സംഘത്തിൽ എസ് ഐ രജനീഷ് എം, ജൂനിയർ എസ് ഐ സാലിം കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ, ഡ്രൈവർ സിപിഒ സരീഷ് വി വി സിവിൽ പോലീസ് ഓഫീസർ നിതിൻ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

No comments