ഇൻകാസ് ഖത്തർ കാസർകോട് ജില്ലക്ക് പുതിയ ഭാരവാഹികൾ
ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലയ്ക്ക് പുതിയ ഭാരവാഹികൾ. iicc യിൽ വെച്ച് ചേർന്ന പ്രവർത്തക കൺവൻഷനിൽ ഷഫാഫ് ഹാപ്പ പ്രസിഡണ്ടും സുനിൽ ജേക്കബ്ബ് ജനറൽ സെക്രട്ടറിയും മുനീർ തൊട്ടി ട്രഷർ ആയിട്ടുള്ള പുതിയ കമ്മറ്റി ആണ് നിലവിൽ വന്നത്. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ നിയുക്ത പ്രസിഡണ്ട് ഷഫാഫ് ഹാപ്പാ അദ്ധ്യ ക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.അഡ്വൈസറി ബോർഡ് അംഗവും isc മെമ്പർ കൂടിയായ kv ബോബൻ സെൻട്രൽ കമ്മറ്റി ഭാരവാഹികളായ vs അബ്ദുൽ റഹ്മാൻ. പ്രദീപ് പിള്ളൈ. ജിഷ ജോർജ്. അശ്രഫ് നന്നമുക്ക് ലിജോ എന്നിവർ ആശംസകൾ നേർന്നു. സുനിൽ ജേക്കബ്ബ് സ്വാഗതവും ലത്തീഫ് ചെങ്കള നന്ദിയും പറഞ്ഞു
Post a Comment