മൊഗ്രാൽ പുത്തൂർ ബൈത്തുറഹ്മ സമുച്ചയ ഉൽഘാടനം. പ്രചരണ പരിപാടികൾക്ക് തുടക്കമായി
മൊഗ്രാൽ പുത്തൂർ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ'റിൽ നിർമ്മിച്ച ബൈത്തുറഹ്മ സമുച്ചയത്തിൻ്റെ ഉൽഘാടനത്തിൻ്റെ ഭാഗമായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ 17 ന് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളാണ് ഉൽഘാനം ചെയ്യുന്നത്.
തങ്ങൾ പങ്കെടുക്കുന്ന ഉൽഘാടന പരിപാടി ചരിത്ര സംഭവമാക്കാൻ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളും യൂത്ത് ലീഗ് ,എം എസ് എഫ് , ,കെ എം സി സി മറ്റു' പോഷക സംഘടനകളും വിത്യസ്തമായ പ്രചരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
15-ാം വാർഡ് മുസ്ലിം. ലീഗ് കമ്മിറ്റിയുടെ നേതൃത്തിൽ ബൈത്തുറഹ്മ പ്രചരണ പരിപാടികൾ ആരംഭിച്ചു.
ഓപ്പൺ ബ്രില്യൻ്റ് ഷോ വാർഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല ഉൽഘാടനം ചെയ്തു.വിജയികൾക്ക് മാഹിൻ കുന്നിൽ സമ്മാനം നൽകി.എസ് പി സലാഹുദ്ധീൻ ,എം എ നജീബ്, എ ആർ ആബിദ്, ബഷീർ പൗർ, ഷുഹൈദ് ,റഷീദ് ചായിത്തോട്ടം, സി പി ഷംസു, കെ എം അബ്ദുൽ റഹിമാൻ, സിദ്ധീക്ക് ബങ്കര, ജമാൽ, ഇബ്രാഹിം, ഷാഫി കച്ചായി, അംസുമേനത്ത്, അഹ്റാസ്, അയ്മൻ അബ്ബാസ്, അനസ് കുന്നിൽ സംബന്ധിച്ചു.
ഒക്ടോബർ 2' ന് അറഫാത്ത് നഗറിൽ ബാല കേരളം പരിപാടി സംഘടിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിലായി
പാട്ടും വർത്തമാനവും ,, വനിതാ സംഗമവും ഫുഡ് ഫെസ്റ്റും, ,നടറിയാം, കലാ കായിക , കൗതുക' മത്സരങ്ങൾ ,ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമായി വാർഡിൻ്റെ വിവിധ പ്രദേശങ്ങളിലായി നടത്തും.
Post a Comment