JHL

JHL

ലോക ഹൃദയദിനത്തിൽ മൊഗ്രാലിൽ റാലിയും ബോധവത്ക്കരണവും

കു


മ്പള: ലോക ഹൃദയ ദിനത്തിൽ മൊഗ്രാൽ വെക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വെച്ച് റാലി, ബോധവത്കരണ സെമിനാർ,ക്വിസ് മത്സരം എന്നിവ നടത്തി.

 കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം,എൻ എസ് എസ് യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിത്തിലായിരുന്നു പരിപാടി


എല്ലാ ഹൃദയങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക എന്നുള്ളതാണ് ഈ വർഷത്തെ മുദ്രാവാക്യം.


മെഡിക്കൽ ഓഫീസർ ഡോ :കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ നിഷമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സിഒപ്ടോമെട്രേസ് ശ്രുതി ഒ.വി,അധ്യാപകരായ കെ.പി,അച്ചുതൻ,രേഷ്മ പി.ആർ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ: ലോക ഹൃദയ ദിനത്തിൽ കുമ്പള സി.എച്ച് സി മൊഗ്രാൽ വി എച്ച് എസ് ഇ എൻ എസ് എസ്ൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മെഡിക്കൽ ഓഫീസർ കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്യുന്നു.

No comments