JHL

JHL

അണ്ടർ 15-18:മൊഗ്രാൽ ഫുട്ബോൾ പരിശീലന ക്യാമ്പിൽ മുൻ ഇന്ത്യൻ താരങ്ങളെത്തി.


മൊഗ്രാൽ.മൊഗ്രാൽ സ്പോർട്സ് ക്ലബ് ജൂനിയർ ടീമിനെ(അണ്ടർ15-18) തിരഞ്ഞെടുക്കാനുള്ള 10 ദിവസകാലത്തെ പരിശീലന ക്യാമ്പിന് ആവേശംപകർന്ന് മുൻ ഇന്ത്യൻ താരങ്ങൾ മൊഗ്രലിലെത്തി.മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനീയിലാണ് പരിശീലനം നടന്നുവരുന്നത്..


 മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ മുഹമ്മദ് റാഫി, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീത്, റിനോ ആന്റോ എന്നിവരാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നിർദ്ദേശത്തെത്തുടർന്ന് ഇന്ന് രാവിലെ ക്യാമ്പ് സന്ദർശിച്ചത്.


 മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 110 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഈ മാസം പന്ത്രണ്ടാം തീയതി വരെ പരിശീലനം തുടരും. രാവിലെയും, വൈകുന്നേരങ്ങളിലുമാ ണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ നിന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ജൂനിയർ ടീമിനെ തിരഞ്ഞെടുക്കുമെ ന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

 മൊഗ്രാൽ സ്പോർട്സ് ക്ലബ് താരങ്ങളായ രിഫായി,എച് എ ഖാലിദ്, ദിൽഷാദ് എം എൽ, ടീം മാനേജർ അബ്ബാസ് എം എൽ, പ്രസിഡണ്ട്‌ അൻവർ അഹ്മദ്, സെക്രട്ടറി ആസിഫ് ഇക്ബാൽ, ട്രഷറർ റിയാസ് കെ വി, സൈഫു ബാർകോഡ്, റഫീഖ് അഡ്മിൻ,ജോ: സെക്രട്ടറി ശരീഫ് ദിനാർ, ബഷീർ ലാലിയത്ത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകി വരുന്നു.

ഫോട്ടോ: മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ജൂനിയർ ടീമിനെ തെരഞ്ഞെടുക്കാനുള്ള പരിശീലന ക്യാമ്പ് അംഗങ്ങൾ മുൻ ഇന്ത്യൻ താരങ്ങൾക്കൊപ്പം.

No comments