JHL

JHL

ഐ എസ് ബന്ധം ആരോപിച്ച് ഷിവമോഗ്ഗയിൽ യുവാക്കൾ അറസ്റ്റിൽ


മംഗളൂരു : ഐഎസ്. (ഇസ്‌ലാമിക്‌ സ്റ്റേറ്റ്) ബന്ധമാരോപിച്ച്‌ മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട്‌ യുവാക്കളെ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരാൾ ഒളിവിലാണ്. മംഗളൂരുവിലെ മജു മുനീർ അഹമ്മദ്‌ (22), ശിവമോഗ സിദ്ധേശ്വര നഗറിലെ സയ്യിദ്‌ യാസിൻ (22) എന്നിവരെയാണ്‌ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തീർഥഹള്ളി സോപ്പുഗുഡ്ഡെയിലെ ഷരീഖാണ് ഒളിവിലുള്ളത്.

കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും വിശദമായ ചോദ്യം ചെയ്യലിനായി 29 വരെ പോലീസ്‌ കസ്റ്റഡിയിൽ വിട്ടു. 15 ദിവസമായി മകനെ കാണാനില്ലെന്ന്‌ സയ്യിദ്‌ യാസിന്റെ പിതാവ്‌ ശിവമോഗയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. പരാതി പോലീസ്‌ സ്വീകരിക്കാൻ തയ്യാറായില്ല. തിങ്കളാഴ്‌ചയാണ്‌ േപാലീസ്‌ മകനെ അറസ്റ്റ്‌ ചെയ്തതായി അറിയിച്ചത്‌. മകനെ കാണാനില്ലെന്ന്‌ കാണിച്ച്‌ മജു മുനീറിന്റെ പിതാവ്‌ മംഗളൂരു കദ്രി പോലീസിലു പരാതി നൽകിയിരുന്നു.

No comments