JHL

JHL

കേരള സാഹിത്യ അക്കാദമിയുടെ ബഹുഭാഷാ സമ്മേളനത്തിന് മഞ്ചേശ്വരം വേദിയാകും


മഞ്ചേശ്വരം : ബഹുഭാഷാസമ്മേളനത്തിന് വേദിയാകാൻ മഞ്ചേശ്വരം ഒരുങ്ങുന്നു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ മണ്ണിൽ വിവിധ ഭാഷകളുടെ സമാഗമത്തിന് വേദിയൊരുങ്ങും.കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലാണ് ബഹുഭാഷാ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് 251 അംഗ സംഘാടക സമിതി രൂപവത്‌കരിച്ചു. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എം.എൽ.എ.യുമായ കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.

No comments