ലഹരിക്കെതിരെ ഡിവൈഎഫ്ഐ യുവജന പ്രതിജ്ഞ
കുമ്പള : ലഹരിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റുകളിൽ പ്രതിജ്ഞയെടുത്തു. ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ പരിപാടി നടന്നു. കുടുംബശ്രീ അയൽക്കൂട്ടം, സ്‌കൂൾ പിടിഎ, സാമൂഹിക, രാഷ്ട്രീയ നേതൃത്വം, ജീവനക്കാർ, ജനപ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കാളികളായി.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദിനൂർ മുക്കിൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ് കൊട്ടിലങ്ങാടും കെ ആർ അനിഷേധ്യ കാരി വെസ്‌റ്റിലും കെ കനേഷ് തലിച്ചാലത്തും എ വി ശിവപ്രസാദ് അമ്പങ്ങാടും പി ശിവപ്രസാദ് ചെന്നിക്കരയിലും സാദിഖ് ചെറുഗോളി ചെറുഗോളിയിലും നവീൻ കാടകം നെച്ചിപ്പടുപ്പിലും ഉദ്‌ഘാടനം ചെയ്‌തു.






Post a Comment