JHL

JHL

ലഹരി വ്യാപനം: മഹല്ല് ജമാഅത്തുകളുടെ ഇടപെടൽ പോലീസിന്റെ നിയമ നടപടികൾക്ക് ആക്കം കൂട്ടും.-സതീഷ് എഎസ്ഐ.


മൊഗ്രാൽ. വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ സർക്കാർ നിർദ്ദേശത്തെ തുടർന്ന് പൊലീസ്- എക്സൈസ് ഡിപ്പാർട്ട്മെന്റ്കൾ നടത്തുന്ന നിയമനടപടികൾക്ക് മഹല്ല് ജമാഅത്തുകളുടെ ഇടപെടൽ ശക്തിപകരുന്നുണ്ടെന്ന് കുമ്പള എഎസ്ഐ സതീഷ് പറഞ്ഞു. മൊഗ്രാൽ ചളിയങ്കോട് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മതപരമായ ചടങ്ങുകളിൽ ഇത്തരം വിഷയങ്ങൾക്ക് മഹല്ല് ജമാഅത്തുകൾ മുൻഗണന നൽകണം. രക്ഷിതാക്കളും, ജമാഅത്ത് കമ്മിറ്റികളും രംഗത്തിറങ്ങി പ്രവർത്തിച്ചാൽ ഒരുപരിധിവരെ നമ്മുടെ കുട്ടികളെയും, യുവാക്കളെയും ലഹരി എന്ന മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും. ഇതിന് കുമ്പള പോലീസ് പരിധിയിൽ തുടക്കംകുറിച്ച മൊഗ്രാൽ ചളിയങ്കോട് ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്നും എ എസ്ഐ സതീഷ് പറഞ്ഞു.


 ചടങ്ങിൽ ജമാഅത്ത് വൈസ് പ്രസിഡണ്ട് :സയ്യിദ് കോയമ്മ തങ്ങൾ അൽ ഹാദി അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു. ഹസൈനാർ മൗലവി, സ്വാഗതവും. ജനറൽസെക്രട്ടറി:ബദറുദ്ദീൻ ദീനാർ നന്ദിയും പറഞ്ഞു.


 തുടർന്ന് നടന്ന മജ്ലിസുന്നൂറിന് സ്ഥലം ഖത്തീബ് അശ്റഫ് ഫൈസി ദേലംപാടി നേതൃത്വം നൽകി. അബ്ദുൽ റസാഖ് സഅദി, ഹസൈനാർ മൗലവി കന്തൽ, ആരിഫ് രിഫായി ദാരിമി, ബഷീർ ഫൈസി കമ്പാർ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: മൊഗ്രാൽ ചളിയങ്കോട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ കുമ്പള പോലീസ് എഎസ്ഐ സതീഷ് ലഹരിവിരുദ്ധ സന്ദേശം നൽകുന്നു.

No comments