JHL

JHL

ദേശീയപാത പോരാട്ട സമിതി റിലേ ധർണ്ണ സത്യാഗ്രഹം - നാലാം ദിനം സ്ത്രീ സാനിധ്യംകൊണ്ട് ശ്രദ്ധേയമായി.



മഞ്ചേശ്വരം:-അശാസ്ത്രീയ ദേശീയപാത പ്രവൃത്തിക്കെതിരെ പോരാടുന്ന ദേശീയപാത പോരാട്ട സമരസമിതിയുടെ മൂന്നാംഘട്ടമായി കുഞ്ചത്തൂരിൽ നടക്കുന്ന റിലേ ധർണ സത്യഗ്രഹത്തിന്റെ നാലാം ദിനം സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ധർണ മഞ്ചേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ രണ്ടാം വാർഡ് അംഗവുമായ നുഷ്രത്ത് ജഹാൻ ഉൽഘാടനം ചെയ്തു.

     ദേശീയപാത പോരാട്ട സമിതി ചെയർമാൻ സൈഫല്ല തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞമോനു തുമിനാട് സ്വാഗതവും ഹസൈനാർ വിഷയവതരണ പ്രസംഗം നടത്തി.എസ്.എം.ബഷീർ, അഷ്‌റഫ് കുഞ്ചത്തൂർ, അബൂബക്കർ തൂമിനാട്, ജബ്ബാർ പദവ്, റിയാസ് ബാച്ചലിക്ക ഹനീഫ് തൂമി നാട് പഞ്ചായത്ത് മെമ്പർമാരായ ഉമ്മു കുൽസും, ലക്ഷ്മണ കൺവതീർത്ഥ, എന്നിവർ പങ്കെടുത്തു.

No comments