JHL

JHL

ഇച്ചിലങ്കോട് മഖാം ഉറൂസ് ഫെബ്രുവരിയിൽ



കുമ്പള: ഇച്ചിലങ്കോട് റാഫി - ഇബ്നു - മാലിക് ദീനാർ മഖാം ഉറൂസ് 2023 ഫെബ്രുവരി മാസം അതിവിപുലമായി നടത്താൻ തീരുമാനിച്ചതായി ഇച്ചിലങ്കോട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും സംയുക്തമായി കുമ്പളയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

       ഫെബ്രുവരി 6 മുതൽ 26 വരെയാണ് ഉറൂസ് പരിപാടികൾ നടക്കുക. ഉദ്ഘാടന സമ്മേളനം, മതസൗഹാർദ്ദ സംഗമം, മതപ്രഭാഷണ വേദികൾ എന്നിവ സംഘടിപ്പിക്കും. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ടായിരിക്കും പ്രഭാഷണങ്ങൾ നടക്കുക. സുന്നത്ത് ജമാഅത്തിന്റെ പ്രഗത്ഭ പണ്ഡിതന്മാരെ ഒരേ വേദിയിൽ സംഗമിപ്പിച്ചു കൊണ്ട് സമാപന സമ്മേളനം മഹത്തരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

No comments