JHL

JHL

ലഹരിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ കളക്ട്രേറ്റ് മാർച്ച്


കാസർകോട്: ലഹരി മാഫിയാ തലവൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക,

ഉദ്യോഗസ്ഥ- രാഷ്ട്രീയ -മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, മയക്കുമരുന്ന് കൈവശം വെക്കുന്നവരെ രക്ഷപ്പെടുത്തുന്ന NDPS act ലെ ചട്ട ഭേദഗതി പിൻവലിക്കുക. എന്ന ആവശ്യങ്ങൾ ഉന്നയിച്ച്,

വിമൻ ജസ്റ്റിസ് മൂവ്മെന്റ്, കാസർകോട് കളക്ട്രേറ്റ് മാർച്ച് നടത്തി.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് ഫൗസിയ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈഖ മാഹിൻ , വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, സിസ്റ്റർ ജയ (എയിംസ് ജനകീയ കൂട്ടായ്മ) ജമീല ടീച്ചർ എന്നിവർ അഭിവാദ്യങ്ങൾ അർപിച്ച് സംസാരിച്ചു. പരിപാടിയിൽ സഹീറ സ്വാഗതവും, മൈമൂന അമീർ നന്ദിയും പറഞ്ഞു.

No comments