JHL

JHL

കുമ്പളയിൽ ഹർത്താൽ പൂർണ്ണം: പ്രവർത്തിക്കുന്നത് അവശ്യ സേവനങ്ങൾ മാത്രം


കുമ്പള: രാജ്യത്തെ വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. നിരവധി ഇടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കെ എസ് ആർ ടി സി പതിവ് പോലെ സർവീസ് തുടങ്ങിയത് വിനയായി. നിരവധി ഇടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് കല്ലേറ് ഉണ്ടായി. 

കുമ്പളയിൽ ഹർത്താൽ പൂർണ്ണം. ഓട്ടൊ റിക്ഷാ, മരുന്ന് തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

No comments