JHL

JHL

കുമ്പള സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു

കുമ്പള: നിലവിൽ കൊടിയമ്മയിൽ താമസക്കാരനും കുമ്പള സ്വദേശിയുമായ കുട്ടി കുളത്തിൽ മുങ്ങി മരിച്ചു. കുമ്പള മാവിന കട്ടയിലെ സൈനുദ്ദീന്റെയും ബീഫാത്തിമയുടെയും  മകൻ സിനാൻ (20)  ആണ്  മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബന്തിയോട് ചിന്ന മുഗറിൽ കുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ബന്തിയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ സുഹൈൽ , സമീർ , സമീറ ,ഷംന ഷെറിൻ.

മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


No comments