ഐ എ എൽ ജില്ലാ നേതൃസംഗമം
മേൽപറമ്പ് : വർഗീയ ഫാസിസ്റ്റ് ധ്രുവീകരണത്തെ തടയാൻ ഇടതുപക്ഷ മതേതര കൂട്ടായ്മക്ക് ശക്തിപകരണമെന്ന് ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി.അബ്ദുൾ വഹാബ് പറഞ്ഞു. മതേതര ഇന്ത്യ കാമ്പയിന്റെ ഭാഗമായി നടന്ന ജില്ലാതല നേതൃ ക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എം.എ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സയ്യദ് സി.പി.നാസർ കോയ തങ്ങൾ, വൈസ് പ്രസിഡന്റുമാരായ കെ.പി.ഇസ്മായിൽ, എം.കെ. ഹാജി, എൻ.വൈ.എൽ. സംസ്ഥാന പ്രസിഡന്റ് ഒ.പി.റഷീദ്, നാഷണൽ ഫാർമേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡന്റ് എം.എസ്.മുഹമ്മദ്, എൻ.പി.എൽ. സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂർ, ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ശോഭ അബൂബക്കർ ഹാജി, ഇഖ്ബാൽ മാളിക, എ.കെ.കമ്പാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment