JHL

JHL

കുട്ടികൾ വഴിവിട്ട് സഞ്ചരിക്കുന്നു : രാത്രികാല ടർഫ് കളിക്ക് നിയന്ത്രണം


കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ രാത്രികാല ടർഫ് കളിക്ക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. കുട്ടികളിൽ കൂടിവരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ഡിവൈ.എസ്.പി. പി ബാലകൃഷ്ണൻനായർ ടർഫ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് നിയന്ത്രമേർപ്പെടുത്താൻ തീരുമാനിച്ചത്. നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാർഥികളെ രാത്രി ഏഴിനുശേഷം ടർഫിൽ കളിക്കാൻ അനുവദിക്കില്ല. തീരുമാനത്തിന്റെ ഭാഗമായി ടർഫിൽ കുട്ടികൾക്കുള്ള സമയം രാത്രി ഏഴ് വരെയും മുതിർന്നവർക്ക് രാത്രി 11 വരെയുമായി പരിമിതപ്പെടുത്തി. യോഗത്തിൽ ടർഫ് ഉടമകളായ പി. പദ്മനാഭൻ, കെ. അബിൻ, ഷിയാസ്, ഷബീർ, സന്തോഷ്, ഒ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ചമുതൽ തീരുമാനം നടപ്പാക്കുമെന്ന് ഉടമകൾ പോലീസിന് ഉറപ്പു നൽകി. കുട്ടികൾ വഴിവിട്ട് സഞ്ചരിക്കുന്നു :ടർഫ് കളിയുടെ പേരിൽ വീട്ടിൽനിന്ന്‌ പണം വാങ്ങി ഇറങ്ങുന്ന കുട്ടികൾ വഴിതെറ്റുന്നുവെന്ന പരാതികൾ കൂടിവന്ന സാഹചര്യത്തിലാണ് നിയന്ത്രം ഏർപ്പെടുത്തേണ്ടിവന്നതെന്ന് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ വെളിപ്പെടുത്തി. വഴിതെറ്റുന്ന കുട്ടികളിൽപലരും മയക്കുമരുന്ന്‌ മാഫിയയുടെ കൈയിൽ അകപ്പെടുന്നതായും പോലീസ് സംശയിക്കുന്നു.

No comments