JHL

JHL

ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ: ദയാബായിയുടെ നിരാഹാര സമരം കണ്ടില്ലെന്ന് നടിക്കരുത്, മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രിക്ക് കത്തയച്ചു.

മൊഗ്രാൽ(www.truenewsmalayalm.com) : ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി പ്രമുഖ സാമൂഹിക -പരിസ്ഥിതി പ്രവർത്തക ദയാബായി ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ കുമ്പളയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.

 എൻഡോസൾഫാൻ രോഗികളടക്കമുള്ള ജില്ലയിൽ വിദഗ്ധ ചികിത്സക്ക് എയിംസ് അനുവദിക്കണമെന്നും ഇതിനായി കാസർഗോഡിന്റെ പേര് ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് പുതിയ പ്രൊപ്പൊസൽ സംസ്ഥാന സർക്കാർ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

 ചടങ്ങ് വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് മുൻ പ്രസിഡണ്ട് പി കെ എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ദേശീയ ഭാരവാഹികളായ എം എം റഹ്മാൻ,എംഎ മൂസ, ഹമീദ് കാവിൽ, അഷ്‌റഫ്‌ ബദ്ര്യാനഗർ, അഷ്‌റഫ്‌ കൊടിയമ്മ, മഹ്ശൂഖ്, ഹാഷിർ മീലാദ് നഗർ എന്നിവർ സംബന്ധിച്ചു.

No comments