JHL

JHL

റെയിൽപ്പാളം കാടുമൂടി: പാളം മുറിച്ചു കടക്കുന്നവർക്ക് ട്രെയിൻ വരുന്നത് അറിയുന്നില്ല, ആശങ്കയിൽ പ്രദേശവാസികൾ.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ നാങ്കി മുതൽ കൊപ്പളം വരെയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ ഇടയിൽ കാട് വളർന്നത് മൂലം പാളം മുറിച്ചു കടക്കുന്നവർ  അപകടഭീഷണിയിൽ.

 സ്കൂൾ,മദ്രസ വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകളാണ് നാങ്കി, കൊപ്പളം പടിഞ്ഞാറ് പ്രദേശത്തുനിന്നും റെയിൽപാളം മുറിച്ച് കടന്നു മൊഗ്രാൽ ടൗണിലേക്ക് പോകുന്നത്. പാളം കാടുമൂടി കിടക്കുന്നതിനാൽ ട്രെയിൻ വരുന്നത് കാണാൻ സാധിക്കാത്തതാണ് പ്രദേശവാസികളും, രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.

 മഴക്കാലമായാൽ വർഷംതോറും ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. മുൻവർഷങ്ങളിൽ ഇത്തരം കാടുകളെ വെട്ടിമാറ്റാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ഇപ്രാവശ്യം അതുണ്ടായിട്ടില്ല.

 കാടുകൾ വെട്ടി മാറ്റാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ മീലാദ് ട്രസ്റ്റ് ആവശ്യപ്പെട്ടു.

No comments