JHL

JHL

പെരിയ കേന്ദ്ര സർവ്വകലാശാലക്ക് 'എ' ഗ്രേഡ് നേട്ടം


പെരിയ: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്‌) ഗ്രേഡിങ്ങിൽ എ പ്ളസ്‌ നേടിയതോടെ കേരള കേന്ദ്ര സർവകലാശാലയിൽ തുറക്കുന്നത്‌ വിദൂരവിദ്യാഭ്യാസ മേഖലയിൽ പഠനാവസരങ്ങളുടെ വലിയ ലോകം. വിദൂരവിദ്യാഭ്യാസത്തിനായി കർണാടകയെയും തമിഴ്നാടിനെയും ആശ്രയിക്കുന്ന സംസ്ഥാനത്തെ വിദ്യാർഥികൾക്ക്‌ വലിയൊരു അനുഗ്രഹമാകും അത്‌. കേരളത്തിൽ പുതിയ ഓപ്പൺ സർവകലാശാല വരുന്നതോടെ മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നിർത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരള കേന്ദ്ര സർവകലാശാലയ്ക്ക് അതിനുള്ള അവസരം കൈവരുന്നത്.പുതിയ ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. ലോകത്തിനു മുന്നിൽ സർവകലാശാലയ്ക്ക് പുതിയ മുഖമുണ്ടാക്കാനും മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ സർവകലാശാലയിലെത്തിക്കാനും അതിലൂടെ കഴിയും. സംസ്ഥാനത്ത് മഹാത്മാഗാന്ധി സർവകലാശാലയിൽ മാത്രമാണ് ഓൺലൈൻ പഠനസൗകര്യമുള്ളത്

No comments