JHL

JHL

ആശാവർക്കർമാരുടെ പത്താംതരം തുല്യതാ രജിസ്‌ട്രേഷൻ തുടങ്ങി


കാസർകോട് : ആശാവർക്കർമാരുടെ പത്താംതരം തുല്യതാ രജിസ്‌ട്രേഷൻ തുടങ്ങി. ആശാവർക്കർമാരെ പത്താംതരം വിജയിപ്പിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് തുല്യതാപഠനം നൽകുന്നത്. ജില്ലയിലെ 150ൽപ്പരം ആശാവർക്കർമാരെ സാക്ഷരതാ മിഷനിലൂടെ പത്താംതരം തുല്യതാപഠനത്തിൽ ചേർക്കും.

ജില്ലാ പഞ്ചായത്ത് ലൈബ്രറിയിൽ നടന്ന രജിസ്‌ട്രേഷനിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ 65-കാരിയായ ആശാവർക്കർ ഗൗരിയമ്മയിൽനിന്ന്‌ രജിസ്‌ട്രേഷൻ ഫോറം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ പി.എൻ. ബാബു അധ്യക്ഷനായി. ജില്ലയിൽ കാഞ്ഞങ്ങാടും കാസർകോടും പത്താംതരം തുല്യതയുടെ ഓരോ മലയാളം ബാച്ചും കാസർകോട് കന്നഡ ബാച്ചും ആരംഭിക്കും. ക്ലാസ് അടുത്തയാഴ്ച തുടങ്ങും.

No comments