JHL

JHL

ബെംഗളൂരു വെള്ളപ്പൊക്കം; മൂന്നാം ദിവസവും വൈദ്യുതി - കുടിവെള്ള വിതരണം മുടങ്ങി


ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴിയില്‍ ബെംഗളൂരു നഗരത്തിലെ ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായും മുടങ്ങി. കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവൽക്കരണം മൂലമാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. സംസ്ഥാനത്തെ മുൻ ജെഡിഎസ്-കോൺഗ്രസ് സർക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. "മുൻ കോൺഗ്രസ് സർക്കാരിന്‍റെ ആസൂത്രിതമല്ലാത്ത ഭരണം മൂലമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫർ സോണിലും അവർ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നൽകി." ബസവരാജ് ബൊമ്മൈ ആരോപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

No comments