JHL

JHL

ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കും; ജില്ലാ ഗവർണ്ണർ ഡോ. പി.സുധീർ.

ബോവിക്കാനം(www.truenewsmalayalam.com) : ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി ഗ്രാമ തലങ്ങളിൽ കൂടുതൽ ക്ലബ്ബുകൾ രൂപീകരിക്കുമെന്നു ലയൺസ് ജില്ലാ ഗവർണ്ണർ ഡോ.പി സുധീർ പറഞ്ഞു.

അവശത അനുഭവിക്കുന്നവരുടെ  ഉന്നമനത്തിനു വേണ്ടി വിവിധ ക്ലബ്ബുകൾ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ കീഴിൽ പുതുതായി ആരംഭിച്ച ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.ജെ.വിനോ അധ്യക്ഷത വഹിച്ചു.

പുതിയ ക്ലബ്ബിന്റെ പ്രസിഡണ്ട് ബി അഷ്‌റഫ്, സെക്രട്ടറി വി എം കൃഷ്ണപ്രസാദ് ട്രഷറർ പി എം അബ്ദുൾറഹിമാൻ എന്നിവരും സഹഭാരവാഹികളും സ്ഥാനമേറ്റു. 

ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർമാരായ ടി. കെ രജീഷ്, കെ. വി രാമചന്ദ്രൻ, ലയൺ ഡിസ്ട്രിക്ട് ഭാരവാഹികളായ ടൈറ്റസ് തോമസ്, കെ. പി. ടി ജലീൽ, കെ ഗോപി, അഡ്വ. കെ വിനോദ്കുമാർ, പ്രശാന്ത് ജി നായർ, വി വേണുഗോപാൽ, റീജിയൻ ചെയർ പേഴ്സൺ കെ സുകുമാരൻ നായർ, സോൺ ചെയർപേഴ്സൻ അഡ്വ. സുധീർ നമ്പ്യാർ, പി കെ പ്രകാശ് കുമാർ, ദീക്ഷിത പ്രശാന്ത്, വിനോദ് മേലത്ത്, ഷാഫി ചൂരിപ്പള്ളം, കെ രാജലക്ഷ്മി, പി കെ ബലരാമൻ നായർ, ഇ വേണുഗോപാലൻ, കെ വി ചന്ദ്രൻ, മസൂദ് ബോവിക്കാനം,കുമാരൻ ബി സി,രാജേഷ് ബാവിക്കര,സാദത്ത് മുതലപ്പാറ,സുരേഷ്കുമാർ കെ.ഷംസുദ്ദീൻ കുവൈറ്റ്,വേണുകുമാർ,എ.ബി. അബ്ദുല്ല,ഹനീഫ ചോയ്സ് .ലേഡീസ് ക്ലബ്ബ് പ്രസിഡൻ്റ് പുഷ്പകുമാരി എ,ലിയോ ക്ലബ്ബ് പ്രസിഡൻ്റ് ശിവനന്ദന എ വി എം കൃഷ്ണപ്രസാദ്  എന്നിവർ സംസാരിച്ചു.

No comments