JHL

JHL

ഓണം; സൗഹൃദ സംഗമം സംഘടിപ്പിച്ചു.

കോളിയടുക്കം(www.truenewsmalayalam.com) : ഡ്രീം ഫൌണ്ടേഷൻ കോളിയടുക്കം  പെരുമ്പള സഹകരണ ബാങ്ക് ഹാളിൽ ഓണ സഹൃദ ചർച്ചകൾ സംഘടിപ്പിച്ചു 

പഴയകാല ഓണ ഓർമ്മകളെ മുൻ നിർത്തി പുതിയ കാലഘട്ടത്തിലെ ഓണാഘോഷത്തെ കുറിച്ചും മനുഷ്യർക്കിടയിലെ അസഹിഷ്ണുതയും  ഓണത്തിന്റെ യഥാർത്യത്തെ മറിച്ചു വെച്ചു പുതിയ സംഭവവികാസങ്ങൾ കാലത്തിനു മേൽ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചും പ്രതിനിധികൾ ചർച്ച ചെയ്തു

 മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകി  നന്മയുടെ വാഹകരായി മനുഷ്യർക്കിടയിൽ സമത്വം നിലനിർത്താൻ ഇത്തരം ചർച്ചകളും കൂട്ടായ്മകളും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ഇനിയും തുടരണമെന്നും സംഗമം  ആവശ്യപ്പെട്ടു

വളരെ ലളിതമായി ഓണാഘോഷത്തിന്റെ സമത്വത്തെ ചർച്ച ചെയ്ത സഹൃദസംഗമം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബുബക്കർ ഉൽഘാടനം ചെയ്തു.

അബ്ദുൽ ഖാദർ ചട്ടഞ്ചാൽ ചർച്ചകൾ  നിയന്ത്രിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ, ബ്ലോക്ക്‌ മെമ്പർ കലാഭവൻ രാജു, വാർഡ് മെമ്പർമാരായ  രേണുകഭാസ്കരൻ, ജാനകി, അഡ്വ രാധാകൃഷ്ണൻ പെരുമ്പള, നാരായണൻ കൂവത്തൊട്ടി, കൃഷ്ണൻ ചട്ടഞ്ചാൽ, രാഘവൻ വലിയവീട്, കുമാരൻ മഠത്തിൽ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള, ഡോക്ടർ സകീർ ഹുസൈൻ, പുരുഷോത്തമൻ ചെമ്പരിക്ക,  അനൂപ് കളനാട്, ഉണ്ണികൃഷ്ണൻ അണിഞ്ഞ, അജയകുമാർ എം എം,  വി രാമചന്ദ്രൻ മെഡിക്കൽ, പുഷ്പലത കെ, റഫീഖ് അഹ്മദ് കെ, അബ്ദുൽ വാജിത്, എ ബെണ്ടിച്ചാൽ, നവീൻ കുമാർ വി, സതീശൻ ടി,  ഹലീമ, ഹനീഫ, ജിഷ എം, ശ്രീധരൻ നമ്പ്യാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

എൻ എം റിയാസ്  സ്വാഗതവും, ഹമീദ് കക്കണ്ടം നന്ദിയും പറഞ്ഞു

No comments