അയൽക്കൂട്ടം അംഗത്വ കാമ്പയിനുമായി കുടുംബശ്രീ
കാസർകോട് : കുടുംബശ്രീയിൽ ഇതുവരെ അംഗമല്ലാത്ത ജില്ലയിലെ സ്ത്രീകൾക്ക് അവസരമൊരുക്കി സുദൃഢം പദ്ധതി. പലകാരണങ്ങൾകൊണ്ടും കുടുംബശ്രീയിൽ അംഗമാകാൻ കഴിയാത്തവർക്കും അംഗത്വം ആഗ്രഹിക്കുന്ന സ്ത്രീകൾക്കും സുദൃഢം പദ്ധതിയിലൂടെ അംഗമാകാം. എല്ലാ സി.ഡി.എസുകളിലും പുതിയ അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുകയും സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ആളുകളെ ഉൾപ്പെടുത്താനുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
Post a Comment