JHL

JHL

വെൽകെയർ വസ്ത്രനിർമാണ യൂണിറ്റ് നാടിനു സമർപ്പിച്ചു


കാസറഗോഡ് :വിധവകളും ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവരുമായ പാവപ്പെട്ട കുടുംബങ്ങളെ സ്വയം പര്യാപ്‌തരാക്കുന്നതിനു വേണ്ടിയുള്ള തൊഴിൽ സംരംഭ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചാരിറ്റി സേവനമേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ വെൽകെയർ ചാരിറ്റി കോർഡിനേഷൻ കമിറ്റി കാസറഗോഡ് പഴയ ബസ്സ്റ്റാൻഡ് മുബാറക് ബിൽഡിങ്ങിൽ വസ്ത്രം നിർമ്മാണ യൂണിറ്റ് തുടങ്ങി  

അതിന്റെ ഉൽഘാടനം കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ വി എം മുനീർ നിർവഹിച്ചു ..


പാവപ്പെട്ടകുടുംബങ്ങളിലെ തയ്യൽ ജോലി അറിയുന്ന കുറച്ചു സ്ത്രീകളെ ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയത് 

 പിന്നീട് കൂടുതൽ സ്ത്രീകളെ ഉപയോഗപ്പെടുത്തി പദ്ധതി വിപുലീകരിക്കും തയ്യൽ പരിശീലനം നൽകുകയും വീടുകളിൽ വെച്ച് തയ്യൽ ജോലി ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കും 

ചടങ്ങിൽ വെൽകെയർ ചാരിറ്റി കോർഡിനേഷൻ പ്രസിഡന്റ്‌ അതീഖ് റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു 

ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും മുഹമ്മദ്‌ കെടി നന്ദിയും പറഞ്ഞു 

 വസ്ത്രം വിതരണോൽഘാടനം അതീഖ് റഹ്മാൻ ഉമ്മുഹാനിക്ക് നൽകി നിർവഹിച്ചു 

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ഹാരിസ് സി കെ  

അൻവർ ടി എം യാസ്മിൻ മുസ്തഫ സകീന അക്ബർ  ബി എം സാദിഖ് ഹാഷിം ചെങ്കള  ബി ബഷീർ തുടങ്ങിയവർ സംസാരിച്ചു

അബ്ദുൽ ഖാദർ ചട്ടഞ്ചാൽ 

ജനറൽ സെക്രട്ടറി welcare ചാരിറ്റി കോർഡിനേഷൻ 9447747667

No comments