JHL

JHL

റോഡ് പണി വേഗത്തിലല്ലെന്ന് നാട്ടുകാർ: കുമ്പള മുള്ളേരിയ റോഡ് വികസന പ്രവർത്തി ഇഴയുന്നു


കുമ്പള: കുമ്പള-മുള്ളേരിയ റോഡ് വികസന പ്രവൃത്തി ഇഴയുന്നു. കിളച്ചിട്ട റോഡിലൂടെയുള്ള യാത്ര നാടിന്‌ ദുരിതമാവുകയാണ്‌. കുറച്ചുഭാഗം ടാർചെയ്തിട്ടുണ്ടെങ്കിലും ഏറെ ഭാഗവും കരിങ്കൽച്ചീളുകൾ നിറഞ്ഞതാണ്. 2023 മാർച്ചിൽ പ്രവൃത്തി പൂർത്തിയാക്കുമെന്നു പറഞ്ഞ റോഡിന്റെ പാർശ്വഭിത്തികൾ, കലുങ്കുകൾ, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകളുടെ നിർമാണം എന്നിവ പാതിവഴിയിലാണ്. 2021 ജനുവരിയിലായിരുന്നു നിർമാണ പ്രവൃത്തികളുടെ തുടക്കം. ലോക ബാങ്ക് സഹായത്തോടെ 158.85 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. കാറഡുക്ക, കുമ്പഡാജെ, ബദിയഡുക്ക, പുത്തിഗെ, കുമ്പള, ചെങ്കള തുടങ്ങിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

No comments