JHL

JHL

മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം


മൊഗ്രാൽ ബീച്ച് : മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം'പൊൽസ് 2K22' അക്ഷരാർത്ഥത്തിൽ പൊൽസായി മാറി.മധുരസ്മരണകളുമായി ബീഫാത്തിമയുടെ നാല് തലമുറകളടങ്ങുന്ന നൂറോളം പേർ ഒത്തുചേർന്നത് പരിപാടിയെ അവിസ്മരണീയമാക്കി. പ്രകൃതി രാമണീയമായ മൊഗ്രാൽ ബീച്ചിലെ മനോഹരമായ ഈമാൻ ബീച്ച് റിസോർട്ടാണ് തലമുറകളുടെ കൂടിച്ചേരലിന് വേദിയായത്.

അനുമോദന-കലാ-കായിക പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.

ആടിയും പാടിയും നര്‍മ്മം വിതറിയും അനുഭവങ്ങള്‍ പങ്ക് വെച്ചും പരിപാടിക്കെത്തിയവര്‍ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തില്‍ സംബന്ധിച്ചത് കൗതുകമുളവാക്കി.


പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി. കെ അന്‍വർ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ഷരീഫ് കമ്പാർ ഉദ്ഘാടനം ചെയ്തു. മനാഫ് കമ്പാർ സ്വാഗതം ആശംസിച്ചു. മുജീബ് കോളിയടുക്കം മുഖ്യാതിഥിയായിരുന്നു. ഹകീം കമ്പാര്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ഖദീജ കോട്ടക്കുന്ന്, നിസാർ പച്ചമ്പള എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. നിസാർ കുമ്പള, താഹിർ കോട്ടക്കുന്ന്, സുലൈമാൻ സുണ്ണംകുളം , ഷരീഫ് കളത്തൂർ, മറിയമ്മ കമ്പാർ,ഖദീജ മൊഗ്രാൽ, റൂഖിയ സുണ്ണംകുളം, സകീന കടവത്ത് എന്നിവർ ആശംസ നേർന്നു. സുലു ചെമനാട് നന്ദി പറഞ്ഞു.

ബീഫാത്തിമയടക്കം കുടുംബത്തില്‍ നിന്ന് മണ്മറഞ്ഞുപോയവര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ റിസ്‌വാന മനാഫ്, മുനവ്വിർ മുസ്തഫ, ഷമ്മാസ് ഷരീഫ്, മാജിദ് അൻവർ, അസ്ഹബ് അബ്ബാസ്, ഹബീബ് മജീദ് എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.നറുക്കെടുപ്പിലൂടെ നടത്തിയ ബമ്പർ സമ്മാനത്തിന് സുബൈദ അൻവറിനെ ഭാഗ്യം കടാക്ഷിച്ചു.

ആവേശകരമായ ചട്ടിപ്പൊടിക്കൽ,മ്യൂസിക്കല്‍ ചെയര്‍,ലെമൺ & സ്പൂൺ മത്സരങ്ങളും കുരുന്നു മക്കളുടെ മിഠായി പെറുക്കല്‍ മത്സരവും, കുസൃതി ചോദ്യങ്ങളുമെല്ലാം ഒത്തുകൂടിയവരില്‍ എന്തെന്നില്ലാത്ത അനുഭൂതി പകര്‍ന്നു. .

കുടുംബ സംഗമം സമ്മാനിച്ച അമ്പരപ്പും ത്രില്ലും വിട്ടുമാറാതെ, ഇനിയും ഒത്തുകൂടാമെന്ന പ്രതിജ്ഞയില്‍ പരസ്പരം ആശ്ലേഷിച്ച് വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് 'പൊൽസ് 2K22' ന് എത്തിയവർ മനസ്സില്ലാ മനസ്സോടെ പിരിഞ്ഞുപോയത്.

No comments