JHL

JHL

ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ പ്രതിജ്ഞ.

 


കുമ്പള(www.truenewsmalayalam.com) : ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച്.സി യിൽ ജീവനക്കാർ പ്രതിജ്ഞയെടുത്തു.

മെഡിക്കൽ ഓഫീസർ ഡോ: ദിവാകര റൈ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ആരോഗ്യ പരിരക്ഷ നൽകുന്ന സമയത്ത് രോഗികൾക്ക് സംഭവിക്കുന്ന അപകട സാധ്യതകൾ,പിഴവുകൾ ,മറ്റു പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും,കുറയ്ക്കുന്നനിന്നും  ദിനം ആഹ്വാനം ചെയ്യുന്നു.

രോഗി പരിചരണത്തില പിഴവുകൾ കുറയ്ക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ജീവനക്കാരുടെ അറിവും കഴിവും മെച്ചപ്പെടുത്തും.

രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പരിചരണത്തിൽ  നില മെച്ചപ്പെടുത്താനും ജീവനക്കാർ തയ്യാറാണെന്നും പ്രതിജ്ഞയെടുത്തു.

ഹെൽത്ത് സൂപ്പർവൈസർ ബി അഷറഫ്, പി.എച്ച് എൻ കുഞ്ഞാമി ,നഴ്സിംഗ് ഓഫീസർമാരായ ജ്യോതി ബാലൻ , സജിത  വി ജെപിഎച്ച് എൻ ശാരദ എസ്, പി ആർ ഒ കീർത്തന എ, ജെഎച്ച് ഐ മാരായ ആദർശ് കെ, തിരുമലെശ്വര,ഒ.എ പ്രജീഷ്, നഴ്സിംഗ് സ്റ്റുഡൻ്റ്സ് മാലിക്ക് ദീനാർ കോളേജ് എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു. 

No comments