JHL

JHL

സ്കൂൾ ബസ് കുഴിയിൽ വീണ് അപകടം. ഡ്രൈവറുടെ നില ഗുരുതരം


കാസർകോട്: സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച വൈകിട്ടോടെ വിദ്യാനഗർ ചാല കുന്നിലാണ് അപകടം. ബെദിര പാണക്കാട്തങ്ങൾ പി സ്കൂളിന്റെ ബസാണ് മറിഞ്ഞത്  ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ വിദ്യാർഥികളെ മുഴുവൻ കാസർകോട് കെയർവെൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പത്തോളം വിദ്യാർഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റ് വിദ്യാർഥികൾക്ക് പ്രഥമ ശുശ്രൂഷ നൽകി.

No comments