JHL

JHL

അധ്യാപകരുടെ കഠിനാദ്ധ്വാനം സമൂഹം അംഗീകരിക്കണം - ഡോ: വി.ബാലകൃഷ്ണൻ


മൊഗ്രാൽ: അറിവ് പ്രചരിപ്പിക്കാനും ജ്ഞാനം പങ്കിടാനും ഭാവിയിൽ കഴിവുള്ളവരും ഉത്തരവാദിത്തമുള്ളവരുമായ മുതിർന്നവരായി യുവാക്കളെ വളർത്തിയെടുക്കാൻ ഒരു വ്യക്തിയെ അനുവദിക്കുന്ന മാന്യമായ ഒരു തൊഴിലാണ് അധ്യാപനം.

ആ അർത്ഥത്തിൽ, ഈ ലോകത്തിന്റെ ഭാവി യഥാർത്ഥത്തിൽ ഒരു അധ്യാപകന്റെ കൈയിലാണ്! അധ്യാപകർ വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു, അവരുടെ കഠിനാധ്വാനം സമൂഹം അംഗീകരിക്കണം.

അധ്യാപകരുടെ ദിനം എല്ലാവർക്കും അധ്യാപകരെ അവരുടെ ജീവിതത്തിൽ ആഘോഷിക്കാൻ അവസരം നൽകുന്നു എന്ന് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡേ: വി.ബാലകൃഷ്ണൻ സർ . അഭിപ്രായപ്പെട്ടു.മൊഗ്രാൽ അൽബിർറ് സ്കൂൾ അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെന്റൽ ഹെൽത്ത് പ്രഫസനലിസ്റ്റ് ഖദീജത്തുൽ ബരീര എം.കെ , കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡന്റ് നാസർ മൊഗ്രാൽ , എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഹാഫിള് സാബിത്ത് മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. അൽബിർറ് ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യാപികമാരെ ആദരിച്ചു.

No comments