JHL

JHL

ഭാരത് ജോഡോ യാത്ര: മലപ്പുറത്തേക്ക് കാസർഗോഡ് ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്, ഇന്ന് കേരള പര്യടനത്തിന് സമാപനം.


കുമ്പള. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് മലപ്പുറത്ത് സമാപിക്കും. നാളെ പഥയാത്ര കർണാടകയിലേക്ക് പ്രവേശിക്കും.


 19 ദിവസത്തെ കേരളത്തിലെ പര്യടനം വൻ ജനസാന്നിധ്യം കൊണ്ട് വിജയമായതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. കാസർഗോഡ് ജില്ലയിൽ നിന്ന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് വിവിധ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുള്ളത്.


കുമ്പളയിൽ നിന്ന് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുക്കുന്നത്. ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി എന്നിവരുടെ നേതൃത്വത്തിലുള്ളനൂറോളം കോൺഗ്രസ് പ്രവർത്തകരാണ് മലപ്പുറത്തേക്ക് തിരിച്ചത്.


ഫോട്ടോ: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കുമ്പളയിലെ കോൺഗ്രസ് പ്രവർത്തകർ പുറപ്പെടുന്നു.

No comments