JHL

JHL

വനിതാ ശിശുക്ഷേമ വകുപ്പിന്റെ 'ഉജ്ജ്വല ബാല്യം ' പുരസ്കാരത്തിന് അപേക്ഷിക്കാം


കാസർകോട് : ജില്ലയിൽനിന്ന് അസാധാരാണ കഴിവ് പ്രകടിപ്പിച്ച ആറിനും 18-നും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ-ശിശുവികസനവകുപ്പ് കുട്ടികൾക്ക് 'ഉജ്ജ്വലബാല്യം' പുരസ്‌കാരം നൽകുന്നു. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതിസംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽനിന്നാണിത്.

No comments