JHL

JHL

മുഹിമ്മാത്ത് മദ്ഹുൽസൂൽ ഫൗണ്ടേഷൻ മീലാദ് പരിപാടി: കൺവെൻഷൻ ഒൻപതിന്


പുത്തിഗെ : മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ മീലാദ് ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണത്തിന്റെ ഭാഗമായുള്ള ബഹുജന കൺവെൻഷൻ ഒൻപതിന് വൈകിട്ട് മൂന്നിന് അലാമിപ്പള്ളി സുന്നി സെന്ററിൽ നടക്കും. സംഘാടകസമിതി രൂപവത്കരണവും നടക്കും. വിളംബരറാലി കാഞ്ഞങ്ങാട്ട് നടത്താൻ യോഗം തീരുമാനിച്ചു. ചെയർമാൻ അബ്ദുൾ ഖാദിർ സഖാഫി അധ്യക്ഷനായി.


 ബി.എസ്.അബ്ദുള്ളക്കുഞ്ഞി ഫൈസി, മുനീറുൽ അഹ്ദൽ, ഹാമദ് അൻവർ തങ്ങൾ, ഉമർ സഖാഫി, വൈ.എം.അബ്ദുൾ റഹ്‌മാൻ അഹ്സനി, മൂസ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ അസീസ് ഹിമമി എന്നിവർ സംസാരിച്ചു.

No comments