JHL

JHL

അനധികൃത മണൽകടത്ത് തോണികൾ പൊലീസ് പിടികൂടി നശിപ്പിച്ചു

കുമ്പള(www.truenewsmalayalam.com) : അനധികൃതമായി  മണലെടുക്കുന്നതിനായി ഉപയോഗിക്കുന്ന തോണികൾ പൊലീസ് പിടികൂടി നശിപ്പിച്ചു.

 പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാനായി  ഷിറിയ പുഴയിലെ വിവിധ കടവുകളിലായി വെള്ളത്തിൽ മുക്കിവച്ച നിലയിൽ കണ്ടെത്തിയ 7 തോണികളാണു  ഡിവൈഎസ്പി വി.വി.മനോജ്, സിഐ പി.പ്രമോദ് എന്നിവരുടെ  നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചത്.

 2 പേർക്കെതിരെ കേസെടുത്തു.  രാത്രി മണ്ണലെടുത്തതിനു ശേഷം  തോണികൾ പുഴയിൽ തന്നെ  പരിശോധന സംഘം കാണാതിരിക്കാൻ മുക്കിവയ്ക്കുകയാണ് പതിവ്.

 പികെ നഗറിൽ നടത്തിയ പരിശോധനയിൽ അനധികൃതമായ സൂക്ഷിച്ച 3 ടൺ മണൽ പിടികൂടി പുഴയിലേക്ക് തള്ളി. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നു പൊലീസ് അറിയിച്ചു. എസ്ഐ വി.കെ.അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.കെ.ഇല്ല്യാസ്, പവിത്രൻ നടക്കാവ്.സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, ദീപു അതിയാമ്പൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments