പത്ത് ലക്ഷം വിലമതിക്കുന്ന എം ഡി എം എ യുമായി ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട് : ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടെത്തിച്ച 200 ഗ്രാം എം.ഡി.എം.എ. എക്സൈസ് ഉദ്യോഗസഥർ പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. കിനാനൂർ കൂവാറ്റയിലെ വി.രഞ്ജിത്തി(32) നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്റ്റേഷനിൽ തീവണ്ടിയിറങ്ങി കോട്ടച്ചേരി ഭാഗത്തേക്ക് നടന്നുവരികയായിരുന്നു പ്രതി.
പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന്. നീലേശ്വരം, കാഞ്ഞങ്ങാട്, മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മയക്കുമരുന്നെത്തിക്കുന്ന കണ്ണികളിലൊരാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമൊന്നിന് 5000 രൂപവരെ വില ഈടാക്കിയാണ് ഇത് വിൽക്കുന്നതെന്ന് പ്രതി മൊഴി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ജി.വിനോദ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ.അഷറഫ്, കെ.സുരേഷ്ബാബു, എൻ.വി.സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സാജൻ, സി.അജീഷ്, കെ.ആർ.പ്രജിത്ത്, നിഷാന്ത് പി.നായർ, പി.മനോജ്, വി.മഞ്ജുനാഥൻ, എൽ.മോഹനകുമാർ, പി.ശൈലേഷ്‌കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മെയ്‌മോൾ ജോൺ, ഡ്രൈവർ പി.വി.ദിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
Post a Comment