JHL

JHL

ഭക്ഷ്യവിഷ ബാധ തടയാൻ കുമ്പളയിൽ പാചകതൊഴിലാളികൾകക്ക് ആരോഗ്യ വകുപ്പിൻ്റെ പരിശീലനം




കുമ്പള:ആരോഗ്യജാഗ്രത യുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിലും,അംഗൻവാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികൾക്കായി ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഭക്ഷണം പാകംചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ,വ്യക്തിശുചിത്വം,പരിസരശുചിത്വം,ഭക്ഷണം,കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ,രോഗ പ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

കുമ്പള ഗ്രാമപഞ്ചായത്തിലെ സ്കൂൾ,അംഗനവാടികളിൽ നിന്നുള്ള പാചക തൊഴിലാളികൾ പങ്കെടുത്തു.

മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് ,ഹെൽത്ത് ഇൻസ്പക്ടർ നിഷാമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ആദർശ് കെകെ സ്വാഗതവും അഖിൽ കാരായി നന്ദിയും പറഞ്ഞു.

No comments