JHL

JHL

ദേശീയപാതാ വികസനം: കുമ്പളയിലും ടൗണിന്റെ സംരക്ഷണത്തിന് ഫ്ലൈഓവർ വേണമെന്ന് ആവശ്യമുയരുന്നു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിന്റെ സംരക്ഷണത്തിനായി 200 മീറ്റർ നീളത്തിൽ ഫ്ലൈഓവർ അനുവദിക്കണമെന്ന ആവശ്യമുയരുന്നു.

 കുമ്പള റെയിൽവേ സ്റ്റേഷനും, ടൗണിനുമിടയിൽ മേൽപ്പാലം നിർമ്മിച്ചാൽ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും, ടൗണിലെ വ്യാപാരികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ സാധിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. 

 ദേശീയപാതയുടെ ഇരു ഭാഗത്തും മതിലുകൾ കെട്ടിപ്പൊക്കുന്നത് കുമ്പള ടൗൺ ഒറ്റപ്പെട്ട് പോകുന്നതിന് കാരണമാവും.ഇത് ആയിരക്കണക്കിന് വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രാദുരിതത്തിനും കാരണമാകും. ഫ്ലൈഓവർ അനുവദിച്ചാൽ മാത്രമേ ഇതിന് പരിഹാരം ആകുകയുള്ളൂവെന്നാണ് വ്യാപാരികളും, നാട്ടുകാരും പറയുന്നത്.

നിലവിൽ കുമ്പളയിൽ റെയിൽവേസ്റ്റേഷനും ബദർ ജുമാമസ്ജിദിനുമിടയിൽ അണ്ടർ പാസ്സേജ് സംവിധാനമാണ്  ദേശീയപാത അധികൃതരുടെ  നിർമ്മാണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു മേൽപ്പാലമായി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

No comments