JHL

JHL

പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ് ഒക്ടോബർ ഏഴിന് പ്രാർത്ഥനയ് ക്കായി തുറന്നുകൊടുക്കും


മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനർനിർമ്മിച്ച മൊഗ്രാൽ ടൗൺ ശാഫി ജുമാമസ്ജിദ് 2022 ഒക്ടോബർ 7ന് പ്രാർത്ഥനക്കായി തുറന്നുകൊടുക്കാൻ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

 ഒക്ടോബർ 7ന് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഉദ്ഘാടന ചടങ്ങിൽ കാസർഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ, കുമ്പോൾ സാദാത്തീങ്ങൾ, ശാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, മൊഗ്രാലിലേയും, പരിസരപ്രദേശങ്ങളിലേ യും ജുമാമസ്ജിദ് ഖത്തീബുമാർ, ജനപ്രതിനിധികൾ, നാട്ടിലെ മത -സാമൂഹ്യ സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.


 ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് അബൂബക്കർ ലാൻഡ്മാർക്ക് അധ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി പി എ ആസിഫ് സ്വാഗതവും, ട്രഷറർ സി എച് അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായ എം എ കുഞ്ഞഹമ്മദ്, എ പി അബ്ദുള്ള, ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കെ വി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം പി അബ്ദുൽ ഖാദർ , ടിഎം ഷുഹൈബ്, എൻ അബ്ദുൽ ഖാദർ, കെ ടി മൂസ, ടി എ ജലാൽ, മുഹമ്മദ് അബ്ക്കോ, എം എ അബ്ദുൽ റഹ്മാൻ അക്ഷയ, എച്ച് എം കരീം എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ്.

No comments