JHL

JHL

കുമ്പള ഹെൽത്ത് ബ്ലോക്കിലെ സ്വകാര്യ ലാബ് ടെക്നീഷ്യൻമാർക്ക് ആരോഗ്യ പരിപാടികളിൽ പരിശീലനം നൽകി.


കുമ്പള:കുമ്പള ഹെൽത്ത് ബ്ലോക്കിലെ സ്വകാര്യ ആശുപത്രി,ക്ലിനിക്ക് ,ലാബ് എന്നിവിടങ്ങളിലെ ലാബ് ടെക്നീഷ്യൻമാർക്ക് ആരോഗ്യ പരിപാടികളിൽ പരിശീലനം നൽകി.


കുമ്പള,മധൂർ,പുത്തിഗെ,ബദിയഡുക്ക,എൺമകജെ,ബെള്ളൂർ എന്നീ ഗ്രാമപഞ്ചായത്തിലെ സ്വാകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലാബ് ടെക്നീഷ്യൻമാർ പരീശീലനത്തിൽ പങ്കെടുത്തു.

ക്ഷയരോഗം,മലമ്പനി,ഡങ്കിപ്പനി,മന്ത്,മഞ്ഞപ്പിത്തം,ടൈഫോയിഡ് എന്നീ രോഗങ്ങൾ എങ്ങിനെ കണ്ടെത്താം,എന്താണ് രോഗ പ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ജില്ലാ ടി.ബി ഓഫീസർ ഡോ: ടി.പി ആമിന ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ദീപക് കെ.ആർ,അക്ഷിത ജി എന്നിവർ ക്ലാസെടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ സ്വാഗതവും

ജൂനിയർ ഹെൽത്ത് ഇൻസ്പെകർ ബാലചന്ദ്രൻ സി.സി നന്ദിയും പറഞ്ഞു.

No comments