JHL

JHL

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രി മോര്‍ച്ചറിയില്‍; ഡി എന്‍ എ ഫലം 2 ദിവസത്തിനുള്ളില്‍

dna, result, arjun body 

മംഗളൂരു : അര്‍ജുന്റെ മൃതദേഹം ഡി എന്‍ എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കലക്ടറുചടെ സ്ഥ്രീകരണം. ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. പരിശോധനയുടെ ഫലം വന്നചിന് ശേഷം അര്‍ജുന്റേതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഇത് രണ്ട് ദിവസതത്തിനുള്ളില്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഉടന്‍ ഇതിനായി മൃതദേഹം അയക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ അറിയിച്ചു.Arjun's son interview: Child rights ... 

ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എയും സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക. ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു.


No comments