JHL

JHL

മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

കുമ്പള : മൊഗ്രാൽ  സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കോയമ്പത്തൂരിൽ  ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍, കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റാഷിദ്.  ബൈക്ക് റോഡരുകില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു പോയി. മകന്റെ അപകടവിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി.
അവധിക്ക് നാട്ടിലേക്കു വന്നിരുന്ന മുഹമ്മദ് റാഷിദ് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. മാതാവ്  സൗദ. 
പുത്തിഗെ, കട്ടത്തടുക്കയിലാണ് താമസം. സഹോദരങ്ങള്‍: ഹാദില്‍, സഫ, നിദ.

No comments