അമർഷാൻ ഫൗണ്ടേഷൻ കാരുണ്യ യാത്രയ്ക്ക് തുടക്കമായി;എ.കെ.എം അഷ്റഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
കുമ്പള.അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശി ഫരീദയുടെ തുടർചികിത്സക്ക് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി അമർഷാൻ ഫൗണ്ടേഷൻ നടത്തുന്ന കാരുണ്യ യാത്രയ്ക്ക് തുടക്കമായി.രാവിലെ 7.30 ന് ഹൊസങ്കടിയിൽ
എ.കെ.എം അഷ്റഫ് എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നാലും, ഒന്നര വയസും പ്രയാ മുള്ള രണ്ട് കുട്ടികളുടെ മാതാവായ ഇരുപത്തേഴുകാരി ഫരീദയുടെ ചികിത്സയ്ക്ക് വേണ്ടത് 1.62 ലക്ഷം രൂപയാണ്.
ഒരു മാസം 27 ലക്ഷം രൂപ വിലവരുന്ന നാല് ഇഞ്ചക്ഷൻ ആറു മാസം തുടർച്ചയായി എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
പണം കണ്ടെത്താനുള്ള അവസാന പ്രതീക്ഷയായാണ് കാരുണ്യ യാത്രയെന്നും, സുമനസുകൾ കനിയണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു . മുഴുവൻ തുകയും കണ്ടെത്തുന്നതുവരെ യാത്ര തുടരും.മാനേജിങ് ട്രസ്റ്റി അമർഷാൻ തലശ്ശേരി, ജോയിൻ മാനേജിങ് ട്രസ്റ്റി ആബിദ, അംഗങ്ങളായ നൂറു പടന്ന, ഷാഫി കാസർകോട്, നൗഷാദ് പാലക്കുന്ന്, സുബി, നിസാർ കുമ്പള, അസീസ് കാഞ്ഞങ്ങാട്, ഇഖ്ബാൽ ഉപ്പള, അബ്ദുല്ല കജ എന്നിവർ സംബന്ധിച്ചു.

Post a Comment