അമർഷാൻ ഫൗണ്ടേഷൻ കാരുണ്യയാത്രക്ക് ചൊവ്വാഴ്ച മഞ്ചേശ്വരത്ത് നിന്നും തുടക്കമാകും; എ.കെ.എം അഷ്റഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും
കുമ്പള.അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശി ഫരീദയുടെ തുടർചികിത്സക്ക് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി അമർഷാൻ ഫൗണ്ടേഷൻ നടത്തുന്ന കാരുണ്യ യാത്ര ചൊവ്വാഴ്ച രാവിലെ 7.30 ന് മഞ്ചേശ്വരത്ത് നിന്നും തുടക്കമാകുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എ.കെ.എം അഷ്റഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്രയിൽ ജനപ്രതിനിധികളക്കമുള്ള പ്രമുഖർ സംബന്ധിക്കും.
നാലും, ഒന്നര വയസും പ്രയാ മുള്ള രണ്ട് കുട്ടികളുടെ മാതാവായ ഇരുപത്തേഴുകാരി ഫരീദയുടെ ചികിത്സയ്ക്ക് വേണ്ടത് 1.62 ലക്ഷം രൂപയാണ്.
ഒരു മാസം 27 ലക്ഷം രൂപ വിലവരുന്ന നാല് ഇഞ്ചക്ഷൻ ആറു മാസം തുടർച്ചയായി എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
പണം കണ്ടെത്താനുള്ള അവസാന പ്രതീക്ഷയായാണ് കാരുണ്യ യാത്രയെന്നും, സുമനസുകൾ കനിയണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു .മുഴുവൻ തുകയും കണ്ടെത്തുന്നതുവരെ യാത്ര തുടരും.
വാർത്താ സമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി അമർഷാൻ, ജോയിൻ മാനേജിങ് ട്രസ്റ്റി ആബിദ, അംഗങ്ങളായ നൂറു പടന്ന, ഷാഫി കാസർകോട്, നൗഷാദ് പാലക്കുന്ന്, സുബി, നിസാർ, അസീസ് എന്നിവർ സംബന്ധിച്ചു.
Post a Comment