സർഗധനനായ അധ്യാപകൻ കുട്ടികളുടെ അവകാശം; ഡോ. വിനോദ് കുമാർ പെരുമ്പള
മൊഗ്രാൽ(www.truenewsmalayalam.com) : സർഗധനനായ അധ്യാപകരുടെ ശിഷ്യനാവുകയെന്നത് ഏതൊരു വിദ്യാർഥിയുടെയും അവകാശമാണെന്ന് ഡോ: വിനോദ് കുമാർ പെരുമ്പള അഭിപ്രായപ്പെട്ടു. മിടുക്കരായ ശിഷ്യഗണങ്ങളെ അധ്യാപകർ ആഗ്രഹിക്കുന്നതുപോലെ മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപക സമൂഹത്തിനും ബാധ്യതയുണ്ടെന്ന് മായിപ്പാടി ഡയറ്റ് ഫാക്കൽട്ടി കൂടിയായ അദ്ദേഹം പറഞ്ഞു.
പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ അധ്യാപകരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടില്ല. സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപകർക്കും അഭിരുചി പരീക്ഷ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അദ്ദേഹം ചൂണ്ടികാട്ടി.
മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാചരണ പരിപാടി ഡോ.വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം അവതാരികയും നിയമ വിദ്യാർത്ഥിയുമായ ഫാത്തിമ ഷമൂല ഷറാഫത് മുഖ്യാതിഥിയായിരുന്നു.
ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ കാൽനൂറ്റാണ്ടോളമായി യു പി സ്കൂൾ ടീച്ചറായി മാതൃകാപരമായ സേവനം ചെയ്തുവരുന്ന ഫാത്തിമ ഹസീന തസ്നീമിനെ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് ഷാളണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
പി എസ് സി നടത്തിയ മത്സരപരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഹയർസെക്കൻഡറി സീനിയർ വിഭാഗം അധ്യാപികയായി നിയമനം ലഭിച്ച മൊഗ്രാൽ സ്വദേശിനിയായ ആയിഷത്ത് റംസീനയെ ഉപഹാരം നൽകി അനുമോദിച്ചു.
നാട്ടിലെ അമ്പതോളം അധ്യാപകർക്ക് സ്നേഹോപഹാരം സമർപ്പിച്ചു.ഫാത്തിമ തസ്‌നീം മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ എംഎ അബ്ദുൽ ബഷീർ,എം മാഹിൻ മാസ്റ്റർ, നിസാർ പെർവാഡ്, എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്,ഹമീദ് കാവിൽ, സെഡ്എ മൊഗ്രാൽ, ടിഎം സുഹൈബ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അശ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്എംസി ചെയർമാൻ ആരിഫ്, കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ വേദാവതി കെ ,എസ്സാ സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമത്ത് സുഹ്റ കെഐ,ശിഹാബ് മാഷ്, അബ്ദുൽഖാദർ മാഷ്,ഹമീദ് ബദി യടുക്ക,ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്ക്കോ, എംജിഎ റഹ്മാൻ, അഷ്റഫ് സാഹിബ്, ബിഎ മുഹമ്മദ് കുഞ്ഞി, മുൻകമ്മിറ്റി ഭാരവാഹികളായ വിജയകുമാർ, റിയാസ് കരീം, എച്ച്എം കരീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജന.സെക്രട്ടറി എം.എ മൂസ സ്വാഗതവും ട്രഷറർ പി.എം മുഹമ്മദ് ടൈൽസ് നന്ദിയും പറഞ്ഞു.
Post a Comment