ലോറി സമരത്തെ തുടർന്ന് തടസ്സപ്പെട്ടു കിടന്ന പാചകവാതക സിലിണ്ടർ വിതരണം പഴയ പടിയായില്ല: ഏജൻസി ഓഫീസുകളിൽ തിരക്ക്
കുമ്പള. ഒരാഴ്ച മുമ്പ് ദേശീയതലത്തിൽതന്നെ നടന്ന ലോറി സമരത്തെ തുടർന്ന് തടസ്സപ്പെട്ട പാചകവാതക സിലിണ്ടർ വിതരണം ലോറി സമരം അവസാനിച്ചു ഒരാഴ്ച പിന്നിടുമ്പോഴും സിലിണ്ടറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നു. സിലിണ്ടർ വിതരണം പൂർവസ്ഥിതിയിലാക്കാൻ ഏജൻസികൾക്ക് ഇതുവരെ കഴിയാത്തതാണ് സിലിണ്ടർ ലഭിക്കാത്തതിന് കാരണമാവുന്നത്. ഗ്യാസ് ഇല്ലാതെ പല വീടുകളിലും പാചകം നടക്കുന്നില്ല. മറ്റു മാർഗ്ഗങ്ങളൊക്കെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്.
പാചകവാതകം തീർന്നതിനാൽ ഉപഭോക്താക്കൾ ഗ്യാസ് ഏജൻസി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇത് ഉപഭോക്താക്കൾക്ക് അധിക ചെലവും ഉണ്ടാക്കുന്നു. ഓട്ടോകളും മറ്റും പിടിച്ച് ഓഫീസിലെത്താൻ വാടക നൽകേണ്ടതുണ്ട്. സ്ത്രീകൾ അടക്കമുള്ളവർ ഗ്യാസിനായി രാവിലെതന്നെ ഓഫീസുകളിൽ "ക്യൂ'' നിൽക്കേണ്ട അവസ്ഥയുമുണ്ട്.
കുമ്പളയിൽ രണ്ട് ഗ്യാസ് ഏജൻസി ഓഫീസുകളിലും സിലിണ്ടറിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ എല്ലാ പ്രദേശങ്ങളിലേക്കും വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസികൾ എത്തിച്ചു കൊണ്ടിരുന്നതാണ്. ലോറി സമരം ഉണ്ടായത് മുതൽ ഇത് രണ്ടാഴ്ചയായി തടസ്സപ്പെട്ടു കിടക്കുകയാണ്. ഗ്യാസ് സിലിണ്ടറുകളിൽ വീട്ടിലെത്തിക്കുമെന്ന് ഏജൻസി അധികൃതർ പറയുമ്പോൾ തന്നെ എത്തിക്കാൻ കാലതാമസമെടുക്കുന്നത് കൊണ്ട് ഉപഭോക്താക്കൾ ഏജൻസി ഓഫീസുകളിൽ നേരിട്ട് എത്തുന്നുവെന്നാണ് പറയുന്നത്.

Post a Comment